ജോഹാൻ ഏണസ്റ്റ് ഹാൻക്സ്ൽഡൻ
(അര്‍ണോസ് പാതിരി)
മദ്ധ്യവയസ്സ് പിന്നിട്ട ശേഷം പഠിച്ചെടുത്ത ഒരു ഭാഷയില്‍, ഹൃദയത്തില്‍ തറയ്ക്കുന്ന വരികള്‍ സൃഷ്ടിച്ച ഒരു വിദേശീയന്റെ വിജയം. ജാക്ക് ഏണസ്റ്റസ് ഹാങ്സന്‍ഡന്‍ എന്ന ജര്‍മ്മന്‍കാരന്‍ കേരളത്തില്‍ അറിയപ്പെടുന്നത് അര്‍ണോസ് പാതിരി എന്ന പേരിലാണ്. പുത്തന്‍പാന, ചതുരന്ത്യം, ഉമ്മാടെ ദുഃഖം, വ്യാകുലപ്രബന്ധം, ആത്മാനുതാപം, ജനോവാപര്‍വ്വം എന്നീ രചനകള്‍ അദ്ദേഹത്തിന്റേതായി പരിഗണിക്കപ്പെട്ടുവരുന്നു. മനുഷ്യരക്ഷാ ചരിത്രത്തിന്റെ സംഗ്രഹമായ പുത്തന്‍ പാന. പ്രപഞ്ചസൃഷ്ടി മുതല്‍ ക്രിസ്തുവിന്റെ കുരിശുമരണവും ഉത്ഥാനവും സ്വര്‍ഗ്ഗപ്രവേശവും ഇതില്‍ പ്രതിപാദിക്കപ്പെടുന്നു.
ആദം ചെയ്ത പിഴയാലേ വന്നതും
ഖേദനാശവും രക്ഷയുണ്ടായതും
ശിക്ഷയാംവണ്ണം ചൊല്ലുന്നു സത്വരം
സൂക്ഷ്മമാം കഥ കേള്‍ക്കേണമേവരും.
എല്ലാ മംഗളകാരണ ദൈവമേ
നല്ല ചിന്തയെനിയ്ക്കുളവാക്കണേ
ജന്മദോഷമൊഴിച്ചു രക്ഷിച്ചോരു
നിര്‍മ്മലനീശോ കാരുണ്യമേകണേ
ഉമ്മ കന്യക ശുദ്ധശോഭാനിധേ
എന്മനസ്തമസ്സൊക്കെ നീക്കേണമേ.
ദേവമാതൃവിലാപം- ഉമ്മാടെ വിലാപം-മറിയയുടെ വാക്കുകള്‍
വിണ്ണിലോട്ടു നോക്കി, നിന്റെ കണ്ണിലും, നീ ചോര ചിന്തി
മണ്ണു കൂടിച്ചോരയാലെ നനച്ചോ പുത്രാ
ഭൂമി ദോഷാല്‍ വലഞ്ഞേറെ, സ്വാമി നിന്റെ ചോരയാലെ
ഭൂമി തന്റെ ശാപവും നീയൊഴിഞ്ഞോ പുത്രാ
മരത്താലേ വന്ന ദോഷം മരത്താലേയൊഴിപ്പാനായ്
മരത്തിന്മേല്‍ തൂങ്ങി നീയും മരിച്ചോ പുത്രാ
നാരി കയ്യാല്‍ ഫലം തിന്നു നരന്മാര്‍ക്കു വന്ന ദോഷം
നാരിയാം മേ ഫലമായ് നീയൊഴിച്ചോ പുത്രാ
പങ്കിലും ഞങ്ങളെയെന്നും ചേര്‍ത്തുകൊള്‍വാന്‍ പ്രിയം, നിന്റെ
ചങ്കു കൂടെ മാനുഷര്‍ക്കു തുറന്നോ പുത്രാ
ആദിദോഷം കൊണ്ടടച്ച സ്വര്‍ഗ്ഗവാതില്‍ തുറന്നു നീ
ആദിനാഥാ, മോക്ഷവഴി തെളിച്ചോ, പുത്രാ.
കന്യാമറിയത്തെക്കുറിച്ചുള്ള വ്യാകുലപ്രബന്ധം
ദേവത്വ സിംഹാസന പുണ്യദേഹം
മുത്തുന്നു ഞാന്‍ സര്‍വ്വമനഃപ്രിയത്താല്‍
നിന്‍ ചോരയാല്‍ ഭൂമി നനഞ്ഞു
കാലം മയം ധരിക്കും സുകൃതം ഫലിക്കും
നവക്ഷതം മിന്നിന പദ്മരാഗം
ദ്യോവിന്‍ ജനത്തില്‍ സുഖമാവഹിക്കും
ആദിത്യനെക്കാള്‍ ബഹുരശ്മിയാലും
അറ്റം വരാതെ സതതം വിളങ്ങും.
No comments:
Post a Comment