വെണ്മണി മഹൻ
മലയാളപദങ്ങള്‍ നിറഞ്ഞ സംസ്കൃതവൃത്തങ്ങള്‍ വെണ്മണിപ്രസ്ഥാനത്തിലൂടെ പ്രചരിച്ചു. പൂരപ്രബന്ധം, ഭൂതിഭൂഷചരിതം, കാമതിലകഭാണം, കാളിയമര്‍ദ്ദനം, ഹരിണീസ്വയംവരം കൈകൊട്ടിക്കളിപ്പാട്ടുകള്‍ തുടങ്ങിയവ മഹന്‍ നമ്പൂതിരിപ്പാടിന്റെ രചനകള്‍. ശൃംഗാരപ്രധാനമായ ശ്ലോകങ്ങള്‍-പാട്ടുകള്‍, ഒറ്റശ്ലോകങ്ങള്‍ എന്നിവയുടെ പേരില്‍ കൂടുതല്‍ അറിയപ്പെടുന്നു.
അന്നേരമമ്മയെടുത്തു കൊഞ്ചും
നന്ദനന്‍ തന്നെ മടിയില്‍ വെച്ചു
ഖിന്നത ലാളിച്ചു വേര്‍പെടുത്തു
തൂര്‍ത്തു നെറുകയില്‍ നിര്‍ത്തിക്കെട്ടി
കോര്‍ത്തൊരു പൂമാല ചുറ്റിക്കെട്ടി
കണ്ണുമിന്നുന്നൊരൊറ്റപ്പീലി കുത്തി
കണ്ണനു ഗോപിയും പൊട്ടും കുത്തി
പാലിഷ്ടമായ കിടാവു തന്നെ
വാലിട്ടു കണ്ണെഴുതിച്ചു പിന്നെ
മുത്തുക്കുടപ്പന്‍ കടുക്കനിട്ടു
മുത്തണിമാല കഴുത്തിലിട്ടു
പൊന്നിന്‍ പുലിനഖമോതിരവും
പിന്നെപ്പതിവൊറ്റ മോതിരവും
മഞ്ജുവനമാലയോടണച്ചു
കുഞ്ഞിക്കഴുത്തിലലങ്കരിച്ചു
ഓമല്‍ക്കുറിക്കൂട്ടണിഞ്ഞു മെയ്യില്‍
ഹേമം തരിവളയിട്ടു കയ്യില്‍
മഞ്ഞപ്പട്ടാടയുടുത്തു മേലേ
മഞ്ജുവായ് കിങ്ങിണി ചേര്‍ത്തു ചാലേ
ചെഞ്ചിലനെന്നു കിലുങ്ങും മട്ട്
പൊന്‍ ചിലമ്പും കുഞ്ഞിക്കാലിലിട്ടു
അഞ്ചാതുരുട്ടിയ ചോറും നല്‍കി
കോടക്കര്‍വര്‍ണ്ണനെച്ചേര്‍ത്തണച്ചു
പാടിക്കൊണ്ടമ്മയും ചാഞ്ചാടിച്ചു
മോടികളേവമലങ്കരിച്ചു
ക്രീഡയ്ക്കു കൃഷ്ണനെയങ്ങയച്ചു.
No comments:
Post a Comment