Thursday 16 March 2023

പൂർവ്വസൂരികൾ: നിരണത്ത് രാമപ്പണിക്കർ

നിരണത്ത് രാമപ്പണിക്കര്‍

ശ്രുംഗാരശ്ലോകങ്ങളില്‍ നിന്നും സന്ദേശഗാനങ്ങളില്‍ നിന്നും വഴിമാറി, പിന്നീട് വന്നവര്‍ക്ക് നൂതനമായ ദിശ കാട്ടിക്കൊടുത്ത കണ്ണശ്ശരാമായണകര്‍ത്താവിനെ ആധുനികമലയാളത്തിന്റെ ആദ്യശില്‍പ്പി എന്നു വിശേഷിപ്പിക്കാം.

കണ്ണശ്ശരാമായണം- ബാലകാണ്ഡം

ആരാലും ചിന്തിച്ചറിവാന്‍
അരുതാകിയ പരമാനന്ദാ ജയ
നാരായണ കരുണാകര ജയജയ
നളിനദളായത ലോചനനേ ജയ
താരാര്‍മകള്‍ മണവാളാ ജയജയ
ധരണീവല്ലഭ സകലേശാ ജയ
വാരാകരമതില്‍ നിന്നൊരു മീനായ്
മറകളെ മീണ്ട മഹാപുരുഷാ ജയ
ജയ കൂര്‍മ്മാക്രുതിയായ് മന്ദരഗിരി
ചെമ്മേ മുതുകിലെടുത്തവനേ ജയ
ഭയകര സൂകര വിഗ്രഹമായേ
പണ്ടവനിയെയുമുയിര്‍ത്തവനേ ജയ
നയമറിയാത ഹിരണ്യനെ വെല്‍വാ‍ന്‍
നരസിംഹാക്രുതിയായവനേ ജയ
ജയമെങ്ങള്‍ക്കുണ്ടാവാന്‍ കുറളായ്
ചെന്നസുരേന്ദ്രനെ വെന്നവനേ ജയ
വെന്നി മികുത്തിരുപത്തൊരു തുടമുടി
വേന്തരെയറുതി പെടുത്തവനേ ജയ
എന്നുമൊരത്തല്‍ വരാതേ കാപ്പാന്‍
എങ്ങളെ, നീയല്ലാലാരുള്ളോര്‍?
ഇന്നുമനത്തുലകത്തിനു താപ-
മിയററ്റുമരക്കര്‍കുലത്തെ മുടിച്ചേ
നന്നി നമുക്കുണ്ടാക്കുക,യെന്നു
നമസ്കാരത്തൊടു ദേവകള്‍ നിന്നാര്‍.

കണ്ണശ്ശരാമായണം- യുദ്ധകാണ്ഡം- രാമന്‍ ഹനുമാനെ അഭിനന്ദിക്കുന്ന സന്ദറ്ഭം

“ഏവരിവണ്ണമിയറ്റി മുടിപ്പവ-
രേതോരു കാര്യവുമനിലസുതാ! പുന-
രാമവനാഴി കടപ്പാന്‍ നീയേ;
അരുണാനുജ പവനന്മാരെപ്പോല്‍
ആവതുമല്ല സുരാസുര ജാതികള്‍
ആമവരാരുമിലങ്കയിലേവം
പൂവതിനും പുക്കാരുയിരോടെ
പോരുമതിന്നുമുടെന്‍ കപിവീരാ!

ആതുരനായഴുമെന്നയുമെന്നുടെ
ആരുയിരാകിയ ജാനകി തന്നെയും
ഏതമിലാ മമ സൂര്യകുലത്തെയും
ഇഹ നശിയാതേ കാത്തവനേ നീ,
നീതിയിനാലിതു ചെയ്ക നിമിത്തം
നിരുപമ സുഗ്രീവാദികളാമിവര്‍
ഖേദമൊഴിഞ്ഞതി സന്തോഷിച്ചാര്‍
കേവലമുണ്ടായിതു തവ പുകഴും.

പുകഴൊടു വീര്യബലാദികളുള്ളവര്‍
ഭുവനമനത്തിലുമാര്‍ നിന്നൈപ്പോല്‍?
അഖിലഗുണാകര നീയിച്ചെയ്തതി-
നാമോ പ്രത്യുപകാരം ചെയ്‌വാന്‍?
സുഖമിതിലേറ്റമിനിക്കില്ലെ”ന്റേ
ചൊല്ലിയ ശ്രീരാമന്‍ തിരുവടി താന്‍
അകമലിവോടു ഹനൂമാനെപ്പുനര്‍
അരികില്‍ വിളിച്ചാശ്ലേഷം ചെയ്താന്‍.

കണ്ണശ്ശരാമായണം- കിഷ്കിന്ധാകാണ്ഡം- സീതാവിരഹ സന്ദര്‍ഭം

മഴയുടെ പ്രകൃതിദ്രുശ്യങ്ങള്‍. രാമന്‍ അനുജനോട്....

ഏറിയ വര്‍ഷമയം കണ്ണീര്‍ വാര്‍-
ത്തീടിന കാറ്റാം ദീര്‍ഘശ്വാസമൊ-
ടീടിയലാ ലാവണ്യത്തോടു-
മിരുന്നിടിനാദമെന്നുമ്മുറയോടും
വേറതിശോകത്തോടേ കൂടി വി-
ലാപിക്കുന്നതു പോലാകാശം
മാറിലയാത വികാരമിയന്നു
മയങ്ങിയ വാറിതു കാണ്‍ സൌമിത്രേ!
---------------------------------
അതു കാണ്‍, കതിരോനെപ്പൂജിപ്പാ-
നാകാശേ കരയേറുമതിന്നായ്
മതിമാനാം വിധിയന്‍ നിര്‍മ്മിച്ച
മഹാസോപാന പരമ്പര പോലേ
നിതരാം മേഘകുലങ്ങള്‍ പരന്നന
ദിനകരപൂജയ്ക്കെന്ന കണക്കേ
ഇതുകാലം മരുതോടേ പാലക-
ളിത നിന്നന പുഷ്പങ്ങള്‍ ചുമന്നേ.

കണ്ണശ്ശരാമായണം- ആരണ്യകാണ്ഡം- ഹേമന്ത വര്‍ണ്ണന

ശക്തി വെയില്‍ക്കു കുറഞ്ഞിതു വര്‍ഷ
സമം പൊഴിയും പനിപോരി‍ലറപ്പാല്‍
അത്തല്‍ മികം ചേവകര്‍ പോല്‍ നീരി-
ലറക്കിന്റന ജലപക്ഷികള്‍ പോലും
നിത്യസുഖം പെറ്റാല്‍ മറ്റുള്ള നി-
മേഷ സുഖാഭാസേഷു നരാണാം
സക്തി വിടും പോല്‍ വിട്ടിതു ശീതള
ധാരാഗ്രുഹവാസാദി സുഖാശാ.

കണ്ണശ്ശരാമായണം- സുന്ദരകാണ്ഡം- അശോകവനിയില്‍ സീത

ഇടരൊടു കണ്ട നിശാചരനായക-
നിവനണയിന്നവനെന്നറിവുറ്റേ
തുടയിണ കൊണ്ടുദരത്തെ മറച്ചേ
ശോഭ മികും കരതാരിണയാലേ
തല മുല മൂടിയുഴറ്റൊടതീവ
തളര്‍ന്നു ചുരുങ്ങിയധോമുഖിയായേ
ചുടുചുട നെടുതായ് വീര്‍ത്തഴുതവനീ-
സുതയാകിയ വൈദേഹിയിരുന്നാള്‍.

No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...