Thursday 16 March 2023

പൂർവ്വസൂരികൾ: ചീരാമകവി



ചീരാമകവി- “പ്രഥമപ്രണാമം“

സംഗീതം സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. മരുഭൂമിയിലെ പാട്ടില്‍ കാറ്റിന്റെ താളം. മരതകപ്പച്ചയില്‍ ഇടയന്റെ ഈണം. പട്ടിണിയില്‍ നിന്ന് പടപ്പാട്ട്. അടിച്ചമര്‍ത്തപ്പെടുന്നവന്‍ വിടുതലിന്റെ വീരഗാഥ പാടും. സംഗീതത്തില്‍ നിന്ന് കവിതയും, കവിതയില്‍ നിന്ന് സംസ്കാരവും വേറിടുന്നില്ല; വേരിടുന്നു.





ചീരാമകവി

(രാമചരിതത്തില്‍ നിന്ന്- ഈ കവിയുടെയും കവിതയുടെയും കാലം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. വിവിധ നിഗമനങ്ങള്‍ നിലവിലുണ്ട്. അത് ചരിത്രത്തിന് വിടാം. വായനക്കാരന് കവിത.)

കാനനങ്കളിലരന്‍ കളിറുമായ്, കരിണിയായ്
കാര്‍നെടും കണ്ണുമ, തമ്മില്‍ വിളയാടി നടന്റ-
ന്റാനനം വടിവുള്ളാനവടിവായവതരി-
ത്താതിയേ! നല്ല വിനായകനെന്മൊരമലനേ!
നാനിതൊന്റു തുനിയിന്റതിനെന്‍ മാനതമെന്തും
നാളതാര്‍ തന്നില്‍ നിരന്തരമിരുന്തരുള്‍ തെളി-
ന്തൂനമറ്ററിവെനക്കു വന്തുതിക്കും വണ്ണമേ-
യൂഴിയേഴിലും നിറൈന്ത മറൈഞാന പൊരുളേ!

--------------------------------------
--------------------------------------

താരിണങ്കിന തഴൈക്കുഴല്‍ മലര്‍ത്തയ്യല്‍ മുലൈ-
താവളത്തിലിളകൊള്ളുമരവിന്ത നയനാ!
ആരണങ്കളിലെങ്കും പരമയോഗികളുഴ-
ന്റാലുമെന്റുമറിവാനരിയ ഞാനപൊരുളേ!
മാരി വന്തതൊരു മാമലൈയെടുത്തു തടൈയും
മായനേ,യരചനായ് നിചിചരാതിപതിയെ
പോരില്‍ നീ മുന്നം മുടിത്തമയെടുത്തു പുകഴ്വാന്‍
പോകിപോകചയനാ! കവിയെനക്കരുള്‍ ചെയ്യേ!

അരുവൈ പാതിയുരുവായ പരനേ! ചരണതാ-
രകകുരുന്തു കൊടു തന്തതം നിനൈന്തുകൊള്‍വവര്‍-
ക്കരിയ വന്‍പിറവിയാം തുയരറുത്തു കളൈവോ-
രചുരനാചകരനേ! വിചയന്‍ വില്‍ത്തടിയിനാല്‍
തിരുവുടമ്പുടൈയുമാററൈന്തവന്റപിമതം
തെളുതെളുപ്പില്‍ വിളയിത്തു തെളിയിത്ത ചിവനേ!
അരചനാകി മതുചൂതനനിരാവണനെ വെ-
ന്റമയെനക്കു പുകഴ്വാന്‍ വഴിവരം തന്റരുളേ.

വഴിയെനക്കു പിഴൈയാതവണ്ണമുറ്റരുള്‍ ചെയ്യെന്‍
മനകുരുന്തിലിളകൊണ്ടു, പുനല്‍ ‍കൊണ്ടു വടിവാ-
ണ്ടെഴിന്റ കൊണ്ടല്‍ പതറും നെറ്റി തഴൈത്ത കുഴലീ!
ഇളമതിക്കു തുയര്‍ പൊങ്കി വിളങ്കിന്റനുതലി!
ചുഴലനിന്റകിലലോകര്‍ വണങ്കിന്റ കുഴലീ!
തുകില്‍ പുലിത്തൊലി കൊള്ളിന്റരനുതല്‍ക്കണ്ണിണ പെ-
ട്ടഴിവുപട്ട മലര്‍വില്ലിയെയനങ്കനനെയ-
വ്വളവു തോറ്റിന പെരുപ്പമുള്ള വെര്‍പ്പിന്‍ മകളേ!

---------------------------------------
---------------------------------------

മേത നല്‍കുക കവീന്തിരരില്‍ മുമ്പുടയ വാ-
ന്മീകിയും,പിന്ന വിയാതനുമെനക്കതികമായ്
വേതവിത്തു നല്ലകത്തിയനൊരോ പതങ്കളെ
വേര്‍ തിഴിക്കിന തമിഴ്ക്കവി പടൈത്ത മുനിയും
ഓതൈയില്‍ത്തുയിലുമണ്ണല്‍ വിണ്ണാളര്‍ പുകഴവേ,-
യൂഴിയില്‍ തെയരതന്‍ തനയനായവതരി-
ത്താതികാലമുള്ളരുംതൊഴില്‍കള്‍ ചെയ്തവ കഴി-
ന്താഴിമാനിനിയെ മീണ്ട വഴി കൂറുമതിനായ്
ആഴിമാതിനെ നിചാചരവരന്‍ കവര്‍ന്തുകൊ-
ണ്ടാടിമാതങ്കള്‍ വരും മുന്നം മറൈന്ത വഴിയേ
ഊഴിമീതു നടന്റന്റു കവിമന്നനുറൈവാ-
യോടി നാടുകെനവേയരികള്‍ നാലുതിചൈയും
കീഴുമേലും വിനവിന്റളവില്‍ വായുതനയന്‍
കേടിലാതമതിയൊടു തിരൈയാഴി കടന്ത-
മാഴനീള്‍മിഴിയെ മൈതിലിയെ നേടിയോരിരാ-
മാല്‍ പുനൈന്തമയുരൈപ്പതിനരിപ്പമ്മെങ്കളാല്‍.
---------------------------------------
---------------------------------------

No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...