Thursday 16 March 2023

പൂർവ്വസൂരികൾ: ഉണ്ണായി വാര്യർ


ഉണ്ണായി വാര്യർ

കേരളത്തിന്റെ പ്രശസ്തമായ കല- കഥകളി. കോട്ടയത്ത് തമ്പുരാന്‍, അശ്വതി തിരുനാള്‍, കിളിമാനൂര്‍ രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍, ഇരയിമ്മന്‍ തമ്പി, ഉണ്ണായി വാര്യര്‍ തുടങ്ങിയവര്‍ സാഹിത്യഗുണവും അഭിനയസാദ്ധ്യതയും സംഗീതവും ഒത്തിണങ്ങിയ ആട്ടക്കഥകള്‍ സമ്മാനിച്ചു. സോപാനരീതിയാണ് കഥകളി സംഗീതത്തിന്. ആട്ടക്കഥയില്‍ ശ്ലോകങ്ങള്‍, പദങ്ങള്‍(കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍), ദണ്ഡകങ്ങള്‍(വര്‍ണ്ണനകള്‍, ചുരുങ്ങിയ വിവരണങ്ങള്‍) എന്നിങ്ങനെ മുഖ്യരൂപങ്ങള്‍ മൂന്ന്.

ഉണ്ണായി വാര്യരുടെ നളചരിതം- ഉദ്വേഗഭരിതമായ ഒരു ജീവിതകഥ, നാടകീയമായ ആവിഷ്കാരം. എഴുത്തച്ഛനു ശേഷം വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച കവി.

നളചരിതം- ഒന്നാം ദിവസം -നാരദന്റെ വാക്കുകള്‍ കേട്ട നളന്റെ ആത്മഗതം

കുണ്ഡിനനായക നന്ദിനിക്കൊത്തൊരു
പെണ്ണില്ല മന്ന്നിലെന്നു കേട്ടു മുന്നേ
വിണ്ണിലുമില്ല നൂനം അന്യലോകത്തിങ്കലും
എന്നുവന്നിതു നാരദേരിതം നിനയ്ക്കുമ്പോള്‍
അവരവര്‍ ചൊല്ലിക്കേട്ടേനവള്‍തന്‍ ഗുണഗണങ്ങള്‍
അനിതരവനിതാ സാധാരണങ്ങള്‍
അനുദിനമവള്‍ തന്നിലനുരാഗം വളരുന്നു
അനുചിതമല്ലെന്നിന്നു മുനിവചനേനമന്യേ
എന്തൊരു കഴിവിനി ഇന്ദുമുഖിക്കുമെന്നില്‍
അന്തരംഗത്തില്‍ പ്രേമം വന്നീടുവാന്‍?
പെണ്ണിനൊരാണിലൊരു പ്രേമതാമരയ്ക്കിന്നു
കന്ദര്‍പ്പന്‍ വേണമല്ലോ കന്ദം സമര്‍പ്പയിതും
വിധുമുഖിയുടെ രൂപചതുരത കേട്ടു മമ
വിധുരത വന്നു കൃത്യചതുരത പോയി
മുദിരതതികബരീ പരിചയ പദവിയോ?
വിജനേ വസതിയോ മേ
ഗതിയിനി രണ്ടിലൊന്നേ.

നളചരിതം രണ്ടാം ദിവസം- നളനും ദമയന്തിയും ഉദ്യാനത്തില്‍- പ്രേമതീക്ഷ്ണത

സാമ്യമകന്നോരുദ്യാനം എത്രയുമാഭി-
രാമ്യമിതിനുണ്ടതു നൂനം
ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
കാമ്യം നിനയ്ക്കുന്നാകില്‍
സാമ്യമല്ലിത രണ്ടും
കങ്കേളി ചമ്പകാദികള്‍ പൂത്തുനില്‍ക്കുന്നു
ശങ്കേ വസന്തമായാതം
ഭൃംഗാളി നിറയുന്നു പാടലപടലിയില്‍
കിം കേതകങ്ങളില്‍ മൃഗാങ്കനുദിക്കയല്ലീ
പൂത്തും തളിര്‍ത്തുമല്ലാതെ ഭൂരുഹങ്ങളില്‍
പേര്‍ത്തുമൊന്നില്ലിവിടെക്കാണ്മാന്‍
ആര്‍ത്തുനടക്കും വണ്ടിന്‍ ചാര്‍ത്തും കുയില്‍ക്കുലവും
വാഴ്ത്തുന്നു മദനന്റെ കീര്‍ത്തിയെ മറ്റൊന്നില്ല
സര്‍വ്വര്‍ത്തു രമണീയമേ തല്‍ പൊന്മയക്രീഡാ-
പര്‍വ്വതമെത്രയും വിചിത്രം
ഗര്‍വ്വിത ഹംസ കോകം ക്രീഡാതടാകമിതു
നിര്‍വൃതികരങ്ങളിലീവണ്ണം മറ്റൊന്നില്ല

നളചരിതം രണ്ടാം ദിവസം- കാട്ടിലകപ്പെട്ട ദമയന്തിയും, കാട്ടാളനും

സ്വരത്തിനുടെ മാധുര്യം കേട്ടാല്‍
ഒരുത്തിയെന്നതു നിശ്ചേയം
സ്വൈരം ചാരേ ചെന്നവളുടെ, ഞാന്‍
സുമുഖിയൊടാരിതിപൃച്ഛേയം
മരത്തിനിടയില്‍ കാണാമേ സു-
ന്ദരത്തിനുടെ സാദൃശ്യേയം
കേന വിയോഗാല്‍ കേണീടുന്നിവള്‍
കേന നു വിധിനാ പശ്യേയം?
അകൃത്രിമദ്യുതിരനവദ്യേയം
അടുത്തു ചെന്നിനി അനുപശ്യേയം
ആകൃതി കണ്ടാലതിരംഭേയം
ആരാലിവള്‍ തന്നധരം പേയം?

No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...