Thursday, 16 March 2023

പൂർവ്വസൂരികൾ: പൂന്തോട്ടത്ത് നമ്പൂതിരി

 പൂന്തോട്ടത്തു നമ്പൂതിരി


പൂമെത്തമേലെഴുന്നേറ്റിരുന്നു ദയിതേ
പോകുന്നു ഞാനെന്നു കേ-
ട്ടോമല്‍ക്കണ്ണിണനീരണിഞ്ഞ വദന-
പ്പൂവോടു ഗാഢം മുദാ
പൂമേനിത്തളിരോടു ചേര്‍ത്തഹമിനി-
ക്കണുന്നതെന്നെന്നക-
പ്പൂമാലോടളിവേണി ചൊന്ന കദന-
ച്ചൊല്ലിന്നു കൊല്ലുന്നു മാം.
..............................................

മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വന്‍ കറ്റയും
ചൂടിക്കൊണ്ടരിവാള്‍ പുറത്തു തിരുകി പ്രാഞ്ചിക്കിതച്ചങ്ങനെ
നാടന്‍ കച്ചയുടുത്തു മേനി മുഴുവന്‍ ചേറും പുരണ്ടിപ്പൊഴീ-
പ്പാടത്തൂന്നു വരുന്ന നിന്‍ വരവു കണ്ടേറ്റം കൊതിക്കുന്നു ഞാന്‍.

No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...