1.
താങ്കളുടെ കവിത ഒരു നിരീക്ഷകനിൽ നിന്ന് അഥവാ മിനിമലിസ്റ്റിൽ
(Minimalist) നിന്ന് ഉണ്ടാകുന്നതാണ് എന്ന് എന്റെ വായനയിൽ
തോന്നുന്നു. എന്താണ് മറുപടി?
എനിക്ക് വ്യക്തമായി അറിയാം, എന്റെ കവിത എല്ലായ്പ്പോഴും
ഒരു നിരീക്ഷണത്തിൽ നിന്നാണ് തുടങ്ങുന്നത്. പ്രാഥമികമായി,
എന്നെക്കുറിച്ചുതന്നെയും, ഒട്ടും ഒഴിച്ചുകൂടാനാവാത്തതായ എന്റെ
ചുറ്റുവട്ടങ്ങളിൽ നിന്നും ആണത്. ലാളിത്യബോധം എന്ന
അർത്ഥത്തിലോ, ഏതെങ്കിലുമൊന്ന് വീണ്ടും അതുതന്നെയായി
ആവർത്തിക്കപ്പെടുന്നതായ സംഗീതാത്മകമായ അർത്ഥത്തിലോ,
മിനിമലിസ്റ്റ് (Minimalist) എന്ന സംജ്ഞയും അനുചിതമെന്ന്
തോന്നുന്നില്ല. എന്നിരുന്നാലും തീർച്ചയായും എന്തുകൊണ്ടും
അതിസൂക്ഷ്മമായ വിവരത്തിലേക്കും മനപ്പൂർവ്വമായ ശ്രദ്ധയുണ്ട്.
എന്നാൽ എണ്ണമറ്റ കവികളിലും എഴുത്തുകാരിലും വ്യത്യസ്തമായ
ശിൽപ്പഘടനയിലും ഉദ്ദേശ്യങ്ങളിലും ഇത് നമുക്ക് കാണാൻ
കഴിയും.
2.
പോർച്ചുഗീസിലോ മറ്റേതെങ്കിലും ഭാഷകളിലോ താങ്കളെ
മറ്റാരെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ? ഒരുപക്ഷേ സെസാരിയൊ
വെർദേ, ബെർണാർഡോ സോറസ്, പെസ്സോവ, ജോ മിഗ്വെൽ
ഫെർനാൻഡസ് ജോർജെ.
അനുകൂലമായോ പ്രതികൂലമായോ മിക്കവാറും എല്ലാം
അവസാനിക്കുന്നത് നമ്മെ സ്വാധീനിച്ചിട്ടാണ്. എന്റെ ചെറുപ്പത്തിൽ
ഞാൻ വായിച്ച പല കവികളും എന്നെ പഠിപ്പിച്ചത് എങ്ങനെ
കവിതയെഴുതരുത് എന്നാണ്. അതും അതിപ്രധാനമായതും,
സ്വാധീനത്തിന്റേതായ രീതിയിലുള്ള സ്വാധീനത്തിലും ആയിരുന്നു.
എളുപ്പത്തിൽ വ്യാഖ്യാനിക്കാൻ കഴിയാത്ത സ്ഥായിയായുള്ള ഈ
പകർച്ചയെ എളുപ്പത്തിൽ വിവരിക്കാൻ കഴിയില്ലയെങ്കിലും,
സംഗീതമാണ് യഥാർഥത്തിൽ എന്നെ സ്വാധീനിച്ചിട്ടുള്ളത്.
വ്യത്യസ്ത കാലഘട്ടങ്ങളിലും രീതിയിലും (ഇപ്പോഴും) സെസാർ
വെർദെയും ജോ മിഗ്വെൽ ഫെർനാൻഡസ് ജോർജെയും എനിക്ക്
ഏറെ പ്രമുഖരായ കവികളാണ്. ഫെർനാൻഡോ പെസ്സോവയോട്
പ്രത്യേകിച്ച് ഒരു കടപ്പാടും എനിക്കുള്ളതായി ഇതുവരെ
തോന്നിയിട്ടില്ല. കുറെയൊക്കെ ആവശ്യത്തിലധികം മൂല്യം
കൽപ്പിക്കപെട്ടയാളാണ് അദ്ദേഹം എന്നു പറയാം. പോർച്ചുഗീസ്
കവിതയിൽ പരിഗണിക്കേണ്ടുന്നതിൽ ഏറ്റവും ഉന്നതരിൽ ഒരാൾ
കാമിലോ പെസ്സാനാ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ
ഭാഷയിൽ എഴുതപ്പെട്ടതിൽ ഏറ്റവും സമൃദ്ധമായ
കാലഘട്ടങ്ങളിലൊന്ന് ട്രൗബദോർ ലിറിക്കിന്റേതാണെന്ന് (troubadour
lyric) ഞാൻ കരുതുന്നു. പിന്നെ കമൂൺസ് (Camoons) തീർച്ചയായും
പരാമർശം അർഹിക്കുന്നു. മറ്റു ഭാഷകളുടെ കാര്യമെടുത്താൽ
എന്നിൽ എന്നെന്നും അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ചില
കണ്ടുപിടിത്തങ്ങൾ തെളിഞ്ഞുനിൽക്കുന്നു. ഫ്രാങ്കോയിസ് വില്ലൊൻ,
ചാൾസ് ബോദലേർ, എമിലി ഡിക്കിൻസൺ, ജയിം ഗിൽ ദെ
ബൈദ്മ, ഫിലിപ് ലാർക്കിൻ.
3.
90കൾക്കും അതിനപ്പുറത്തേക്കുമുള്ള കവിത, പോർട്ടുഗീസ്
കവിതയുടെ രൂപത്തിലും മാറ്റത്തിലും എന്ത് പങ്ക് വഹിച്ചു? ജോ
മിഗ്വെൽ ഫെർനാൻഡസ് ജോർജെ, ജോക്വിം മാനുവൽ മഗലേസ്
എന്നിവരിലൂടെ വായിക്കുമ്പോൾ.
പരിഗണനാർഹമായ ഒരു താത്കാലിക വിടവിനെ
ആസ്പദമാക്കിയാണ് താങ്കളുടെ ഈ കുരുക്കുചോദ്യമെന്ന് ആദ്യമേ
ഞാൻ പറയട്ടേ. ജോ മിഗ്വെൽ ഫെർനാൻഡസ് ജോർജെ,
ജോക്വിം മാനുവൽ മഗലേസ് എന്നിവർ 70കളിലാണ്
എഴുതിത്തുടങ്ങിയത്. അതേ കാലഘട്ടത്തിൽ വേറൊരു കവി
കടന്നുവന്നു. അന്റോണിയോ ഫ്രാങ്കോ അലക്സാൻഡ്രേ.
സത്യസന്ധമായി പറഞ്ഞാൽ, പിന്നീട് വന്നത് ‘പോർച്ചുഗീസ്
കവിതയെ രൂപപ്പെടുത്തുകയും മാറ്റുകയും ചെയ്തു. മറ്റു കവികൾ
പ്രത്യക്ഷപ്പെട്ടു. അത്ര മാത്രം.
യാഥാർഥ്യത്തിലേക്ക് മടങ്ങിവന്നാൽ, ഭാഷാപരമായി ഏറെ
അബ്സ്ട്രാക്റ്റ് ആകുന്ന കവിതയും, ആ ഭാഷ തന്നെയും, എന്റെ
അഭിപ്രായത്തിൽ പൊതുസമൂഹത്തിൽ നിന്ന് കവിതയെ
ഒഴിവാക്കാൻ ഒരു പങ്ക് വഹിക്കുമായിരുന്നു. കവിത മൈക്രോ
നരേറ്റീവിലേക്ക് മടങ്ങുന്നു എന്ന് ജോർജ് ഗോമസ് മിരാൻഡ, റുയി
പിരെ കബ്രാൽ. Poetry returns to the micro-narrative. (From Jorge Gomes Miranda and Rui
Pires Cabral). ഞാൻ തീർത്തും അവിശ്വസിക്കുന്ന ഒരു തത്വമാണ് ഈ
മടങ്ങിപ്പോക്ക് (‘യാഥാർഥ്യത്തിലേക്ക്‘, ‘ദൈനംദിനത്തിലേക്ക്‘,
‘മിത്തിക്കൽ വിവരണങ്ങൾ‘). വളരെ ലളിതമായ
ന്യൂനവത്കരണത്തിന്റെ കാഴ്ച്ചപ്പാടാണതെന്ന് എനിക്ക് തോന്നുന്നു.
സെസേറിയോ വെർദെയുടെ ‘Sentimento de um Occident”
(‘സെന്റിമെന്റോ ദി യം ഓക്സിദന്റ്‘)നെക്കാൾ മികച്ച ഒരു
മൈക്രോ നരേറ്റീവ് താങ്കൾക്ക് ആവശ്യമുണ്ടോ? ഫെർനാൻഡോ
അസ്സിസ് പചെക്കോയുടെ കവിതയിലും മഹത്തായ മൈക്രോ
നരേറ്റീവുകൾ ദർശിക്കാം. ‘കവിതയിൽ നിന്ന് പൊതുസമൂഹത്തെ
മാറ്റിനിർത്തുന്നതിന്‘ ഇത് നേരത്തേയുള്ള സാക്ഷ്യപത്രമാണ്.
കവികൾ അതിനെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല. വളരെ ചുരുക്കം
ചിലരെ ഒഴിച്ചുനിർത്തിയാൽ, സമകാലികരായ പാവം കവികൾക്ക്
മാത്രമാണ് വിപുലമായി വായനക്കാരുണ്ടാകാൻ സാദ്ധ്യത.
4.
ദൈനംദിനജീവിതത്തിന്റെ അത്ര സാരമല്ലാത്ത സംഗതികളിൽപ്പോലും
പെട്ടെന്നു കടന്നുവന്ന് ശക്തമായി പിടിമുറുക്കുന്ന അനാവരണവും
സ്വത്വബോധവും. താങ്കൾക്കെന്ത് തോന്നുന്നു?
ഞാനത് കവിതൾക്കായി സൂക്ഷിച്ചുവെക്കുന്നു. വെറുതേ ഒരു
നിമിഷത്തിൽ സംഭവിക്കുന്നതായ കാര്യങ്ങളിൽ എനിക്ക് ഒരു
അഭിപ്രായവുമില്ല. ജീവിതത്തിലോ കവിതയിലോ എന്തെങ്കിലും
വ്യത്യാസം ഉണ്ടെങ്കിൽ.
5.
കാരണങ്ങളെയും പാരമ്പര്യത്തെയും ഉന്നം വെച്ചുകൊണ്ട്
കാലത്തെയും ഇടത്തെയും നോക്കിക്കാണുന്നത്. താങ്കൾ
അതെക്കുറിച്ച് എന്ത് കരുതുന്നു?
ഒരു കവിയെന്ന നിലയിൽ കാരണങ്ങളോ ശാഠ്യങ്ങളോ എന്നെ
അലട്ടുന്നതേയില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഞാനവയെ
ഒരിക്കലും അത്രത്തോളം ഇഷ്ടപ്പെട്ടിട്ടില്ല (അത് മറ്റെല്ലാവരും
അഭിപ്രായപ്പെടുന്നുണ്ടെങ്കിലും). മറിച്ച് എനിക്ക് അവഗണിക്കാൻ
കഴിയാത്തതോ അവഗണിക്കാൻ പാടില്ലാത്തതോ ആയ ഒന്നാണ്
പാരമ്പര്യം. മാർട്ടിം കൊഡാക്സ്, കമിയോ അല്ലെങ്കിൽ മരിയൊ
സെസാറിനി എന്നിവരുടെ ഭാഷയിൽ ഞാൻ എഴുതുന്നുവെങ്കിൽ
എനിക്ക് ഭാരിച്ച ഉത്തരവാദിത്തം പേറേണ്ടിവരും. എന്നിരുന്നാലും
ഡാന്റേ, എലിയട്ട്, മിഷോ എന്നിവരുടെ ഇടം മറക്കാവതല്ല.
ആത്യന്തികമായി നാം ഇപ്പോഴില്ലാത്തവരുമായി സംവദിക്കുന്നത്
ഇപ്പോഴില്ലാത്തവരുമായാണ്. ജീവിച്ചിരിക്കുന്നവരിൽ നമ്മെ
യഥാർഥത്തിൽ കേൾക്കുന്നവർ വിരലിലെണ്ണാവുന്നവരാണ്. വളരെ
കുറച്ച് മാത്രം.
6.
2000ങ്ങളിൽ നിങ്ങളുടെ കവിത അതിന്റെ ശക്തമായ
സാമൂഹ്യസ്വരവും സാന്നിദ്ധ്യവും വീണ്ടെടുത്തു.
വിഷയാധിഷ്ഠിതവും തനതുമായ ശബ്ദങ്ങളുടെ മുദ്രണങ്ങളിലൂടെ,
പ്രത്യേകിച്ച് ജോസ് മിഗ്വെൽ സിൽവയും മാനുവേൽ ഡി ഫ്രേറ്റ
എന്ന താങ്കളും. ഇതെക്കുറിച്ച് താങ്കൾ എന്ത് പറയുന്നു?
ഈ ’ശക്തമായ സാമൂഹ്യശബ്ദങ്ങളിൽ‘ എന്നെ ഞാൻ
കാണുന്നതേയില്ല. പൊതുവായി പറഞ്ഞാൽ, ഞാൻ തീർത്തും
അവിശ്വാസിയും, ഒരിക്കലും വോട്ട് ചെയ്യാത്തയാളും,
ഇനിയൊരിക്കലും ഒരു രാഷ്ട്രീയപാർട്ടിയിലും വോട്ട്
ചെയ്യാനുദ്ദേശിക്കാത്തയാളും ആണ്. ‘വിഷയാധിഷ്ഠിതവും
തനതുമായ ശബ്ദങ്ങളുടെ മുദ്രണം‘ എന്ന വിശേഷണം ഞങ്ങൾക്ക്
രണ്ടാൾക്കും താങ്കൾ തന്നതിൽ സന്തോഷം. എന്നാൽ ഏത് കവിയും
കവിയാണെങ്കിൽ കാലക്രമത്തിൽ വിജയിക്കും. ഇതെക്കുറിച്ച്
എനിക്ക് പറയാനുള്ളത് ഇതാണ്. ജോസ് മിഗ്വെൽ സിൽവയും
ഞാനും ഏതാണ്ട് ഒരേ സമയം എഴുതിത്തുടങ്ങുകയും പരസ്പര
സമാനമായ താത്പര്യങ്ങൾ അനുഭവിക്കുകയും ചെയ്തു. എന്റെ
‘അനുമാനത്തിൽ‘ (പ്രത്യേകിച്ച് ‘ഗെയിം ഓവർ‘, ‘ഇമ്മോഡസ്റ്റി‘)
ലിസ്ബണും ലോകവും തിരിച്ചുപോക്കില്ലാത്ത വിധത്തിൽ
അടിച്ചേൽപ്പിക്കപ്പെട്ട സ്ഥാനഹത്യയ്ക്ക് ഇരയായി.
ഏറ്റവും മോശമെന്നത്, വർഷങ്ങളായി, നഷ്ടമതേതരത്വത്തോടു
കൂടിയതും, മൂല്യശോഷണവും സ്വഭാവവീഴ്ചയുമുള്ളതുമായ ഒരു
വിഭാഗത്തിന്റെ പ്രത്യക്ഷമായ വളർച്ചയും സ്ഥാനമുറപ്പിക്കലും
ആണെന്ന് പറയാം. ഭാവിയിലെ നാശോന്മുഖത മുൻ കൂട്ടി കാണാൻ
എന്നെക്കാൾ കൂടുതൽ കഴിഞ്ഞത് ജോസ് മിഗ്വെൽ സിൽവയ്ക്ക്
ആയിരിക്കുമെങ്കിലും (തീർച്ചയായും എന്നെക്കാൾ മികച്ച കവിയും),
ഈ പോക്ക് നന്മയിലേക്കല്ല എന്ന ഉത്തമബോദ്ധ്യത്തിലേക്ക്,
മേൽപ്പറഞ്ഞത് ഞങ്ങളെ ഒരുമിപ്പിച്ചു. അങ്ങനെയൊരു
ലോകവീക്ഷണം സ്വന്തമാക്കാൻ നമ്മൾ അതിസമർത്ഥന്മാർ
ആകുകയും വേണം.
No comments:
Post a Comment